ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 260 പോയന്റ് നേട്ടത്തില്‍ 59,026ലും നിഫ്റ്റി 78 പോയന്റ് ഉയര്‍ന്ന് 17,621ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 260 പോയന്റ് നേട്ടത്തില്‍ 59,026ലും നിഫ്റ്റി 78 പോയന്റ് ഉയര്‍ന്ന് 17,621ലുമാണ് വ്യാപാരം. കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ ഉണര്വോടെയാണ് തുടക്കം.
ഇടക്കാലത്ത് വിദേശ നിക്ഷേപകര്‍ തിരിച്ചെത്തിയത് വിപണി ആഘോഷമാക്കിയിരുന്നു. എന്നാല്‍ അവരുടെ വരവ് തല്ക്കാലത്തേയ്ക്കെങ്കിലും അവസാനിച്ചെന്നുതോന്നുന്നു.വ്യാഴാഴ്ച 2,290 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്.
എന്‍ടിപിസി, ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബ്രിട്ടാനിയ, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
മിക്കവാറും സെക്ടറുകളില്‍ നേരിയ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എനര്‍ജി സൂചിക ഒരുശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികയാകട്ടെ 0.7ശതമാനം നേട്ടത്തിലുമാണ്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ബിപിസിഎല്‍, എച്ച്ഡിഎഫ്സി, ഗ്രാസിം, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha