ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 234 പോയന്റ് ഉയര്‍ന്ന് 59,480ലും നിഫ്റ്റി 72 പോയന്റ് നേട്ടത്തില്‍ 17,738ലുമാണ് വ്യാപാരം
ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 234 പോയന്റ് ഉയര്‍ന്ന് 59,480ലും നിഫ്റ്റി 72 പോയന്റ് നേട്ടത്തില്‍ 17,738ലുമാണ് വ്യാപാരം
നിഫ്റ്റി 17,700ന് മുകളിലെത്തി.
ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജ്യത്ത സൂചികകളുടെ മുന്നേറ്റം ആശ്ചര്യകരമായാണ് വിലയിരുത്തുന്നത്. നേരിട്ടും മ്യൂച്വല്‍ ഫണ്ട് വഴിയുമുള്ള റീട്ടെയില്‍ നിക്ഷേപക ഇടപെടലാണ് വിപണിയെ കരുത്തോടെ നിലനിര്‍ത്തുന്നത്.
നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ടിസിഎസ്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഊര്‍ജം, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ ഓഹരികളിലെ വാങ്ങല്‍ താല്‍പര്യമാണ് സൂചികകളെ ചലിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ 0.7ശതമാനത്തോളം നേട്ടത്തിലാണ്.
പവര്‍ഗ്രിഡ് കോര്‍പറേഷന്‍, കോള്‍ ഇന്ത്യ, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha