രൂപയുടെ മൂല്യം താഴോട്ടു തന്നെ; 64.11 എന്ന റെക്കോര്‍ഡ് താഴ്‌ച്ചയില്‍
രൂപയ്‌ക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച. ഡോളറിനെതിരെ 64.11 എന്ന നിലയിലാണ് രൂപയുടെ ഇന്നത്തെ മൂല്യം. തിങ്കളാഴ്‌ച 62.22 ആയി രൂപ കൂപ്പുകുത്തിയിരുന്നു. ഇതിനുമുമ്പുണ്ടായിട്ടുള്ള ഏറ്റവും വലിയ തകര്‍ച്ചയായിരുന്നു അത്. എന്നാല്‍ ചരിത്രം മാറ്റിക്കുറിച്ച് രൂപയുടെ മൂല്യം വീണ്ടും താഴോട്ട് പോയികൊണ്ടിരിക്കുകയാണ്.
രൂപയുടെ മൂല്യം ഇടിയുന്നതിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലും വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. 300 പോയിന്റുകളുടെ ഇടിവാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഉണ്ടായത്.
എണ്ണ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് വന്‍ ഡിമാന്റ് ഉണ്ടായ സാഹചര്യത്തിലാണ് തകര്‍ച്ച. കൂടാതെ രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ സര്‍ക്കാരും റിസര്‍ബാങ്കും സ്വീകരിച്ച നടപടികള്‍ ഫലം കാണാത്തതും തിരിച്ചടിയായി. അമേരിക്കന്‍ സാമ്പത്തിക മേഖല ശക്തിപ്പെട്ടതും രൂപയെ ബാധിച്ചു.
https://www.facebook.com/Malayalivartha