ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 250 പോയന്റ് നേട്ടത്തില്‍ 60,048ലും നിഫ്റ്റി 74 പോയന്റ് ഉയര്‍ന്ന് 17,906ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 250 പോയന്റ് നേട്ടത്തില്‍ 60,048ലും നിഫ്റ്റി 74 പോയന്റ് ഉയര്‍ന്ന് 17,906ലുമാണ് വ്യാപാരം
ആഗോള വിപണികളില്‍ നിന്നുള്ള ശുഭസൂചന രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചു. നിഫ്റ്റി വീണ്ടും 17,900ന് മുകളിലെത്തി.
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, വിപ്രോ, നെസ് ലെ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, മീഡിയ എന്നിവ ഉള്‍പ്പടെയുള്ളവ നേട്ടത്തിലാണ്. ഓഗസ്റ്റിലെ പണപ്പെരുപ്പ നിരക്കുകള്‍ ഇന്ന് പുറത്തുവരാനിരിക്കെ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha