ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.....ഐടി ഓഹരികള്‍ സമ്മര്‍ദ്ദത്തില്‍
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.....ഐടി ഓഹരികള്‍ സമ്മര്‍ദ്ദത്തില്‍ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.....യുഎസിലെ പണപ്പെരുപ്പം വീണ്ടും ആഗോളതലത്തില്‍ ഓഹരി സൂചികകളെ ബാധിച്ചു. ആഗോള സമ്പദ് വ്യവസ്ഥയിലെ ചലനങ്ങള്‍ പെട്ടെന്ന് പ്രതിഫലിക്കുന്നതിനാല്‍ ഐടി ഓഹരികളാണ് പ്രധാനമായും സമ്മര്‍ദത്തിലായത്.
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, വിപ്രോ, ഹിന്‍ഡാല്‍കോ, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്.
യുഎസ് സൂചികകള്‍ കനത്ത നഷ്ടംനേരിട്ടു. നാസ്ദാക്ക് 2020 ജൂണിനുശേഷമുള്ള ഒരുദിവസത്തെ ഏറ്റവും വലിയ നഷ്ടംനേരിട്ടു. അഞ്ചുശതമാനമാണ് ഇടിഞ്ഞത്. ഏഷ്യന്‍ സൂചികകളും നഷ്ടത്തിലാണ്. നിക്കിയും ഹാങ്സെങും രണ്ടുശതമാനം വീതം നഷ്ടത്തിലാണ്.
വിലക്കയറ്റ സൂചിക കൂടിയ നിലയില്‍ തുടരുന്നതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഇത്തവണയും പ്രതീക്ഷിച്ചതിലും കൂടുതല്‍ നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്ന വിലയിരുത്തലാണ് ആഗോളതലത്തില്‍ വിപണികളെ ബാധിച്ചത്. ഇതോടെ നാലുദിവസം തുടര്‍ന്ന റാലിക്കാണ് വിരാമമായത്.
"
https://www.facebook.com/Malayalivartha