ഓഹരി വിപണി തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് തിരിച്ചുകയറി.... നിഫ്റ്റി 17,900ന് മുകളില്‍ തിരികെയെത്തി, സെന്‍സെക്സ് 566 പോയിന്റ് നഷ്ടത്തില്‍ 60,004ലിലും നിഫ്റ്റി 157 പോയിന്റ് താഴ്ന്ന് 17,912ലുമാണ് വ്യാപാരം
തുടക്കത്തിലെ തകര്‍ച്ചയില്‍നിന്ന് തിരിച്ചുകയറി വിപണി. യുഎസിലെ പണപ്പെരുപ്പം ആഗോളതലത്തില്‍ ഓഹരി സൂചികകളെ ബാധിച്ചെങ്കിലും അതിവേഗം നഷ്ടംകുറച്ച് വിപണി. നിഫ്റ്റി 17,900ന് മുകളില്‍ തിരികെയെത്തി.
സെന്‍സെക്സ് 566 പോയിന്റ് നഷ്ടത്തില്‍ 60,004ലിലും നിഫ്റ്റി 157 പോയിന്റ് താഴ്ന്ന് 17,912ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയിലെ ചലനങ്ങള്‍ പെട്ടെന്ന് പ്രതിഫലിക്കുന്നതിനാല്‍ ഐടി ഓഹരികളാണ് പ്രധാനമായും സമ്മര്‍ദത്തിലായത്.
ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, വിപ്രോ, ഹിന്‍ഡാല്‍കോ, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, ഇന്‍ഡസിന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്.
"
https://www.facebook.com/Malayalivartha