കാനഡയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തു കാണുന്ന മുന്നേറ്റം 2016-ഓടെ അവസാനിക്കുമെന്ന് സി എം എച്ച് സി
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ അടുത്ത രണ്ടു വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റമൊന്നും ഉണ്ടാകാനിടയില്ലെന്നുള്ള സൂചനകളാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച കാനഡ മോര്‍ഗേജ് ആന്റ് ഹൗസിംഗ് കോര്‍പ്പറേഷന്‍ പുറത്തു വിട്ട വിപണിയിലെ പ്രവണതകളുടെ വിശകലന സൂചികയില്‍ കാണുന്നത്. കാനഡയിലെ ഏറ്റവും പ്രമുഖ വിപണിയായ റിയല്‍ എസ്റ്റേറ്റ് രംഗത്തെ കുറിച്ചുള്ള ക്രൗണ്‍ കോര്‍പ്പറേഷന്റെ കണക്കു കൂട്ടലുകള്‍ ശരിയാകാന്‍ സാധ്യതയില്ലെന്ന് വിചാരിക്കുന്നവര്‍ ധാരാളം ഉണ്ട്.
പാര്‍പ്പിട നയത്തെ കുറിച്ച് ഫെഡറല്‍ ഗവണ്‍മെന്റിന് ഉപദേഷ്ടാക്കളായി വര്‍ത്തിക്കുന്ന സിഎം എച്ച് സി 2017 ലേക്ക് പാര്‍പ്പിട നയത്തില്‍ കാതലായ മാറ്റമെന്തെങ്കിലും വരുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മാത്രമല്ല, പണപ്പെരുപ്പത്തിനൊപ്പം വസ്തുവിന് വില ഉയരുമെന്ന പ്രതീക്ഷ ഉപഭോക്താക്കള്‍ വച്ചു പുലര്‍ത്തേണ്ട എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. വസ്തു വില്പനയും പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 2017 ല്‍ മന്ദീഭവിക്കുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചന.
2015 ല്‍ ഒന്റേറിയോ, ബ്രിട്ടീഷ്-കൊളംബിയ പ്രവിശ്യകളിലെ ഹൗസിംഗ് മേഖലയില്‍ കുറഞ്ഞ ഊര്‍ജ്ജ വില നിലവാരം, കനേഡിയന്‍ ഡോളറിന്റെ നാണ്യപ്പെരുപ്പം , കുറഞ്ഞ ഭൂപണയ നിരക്കുകള്‍ എന്നിങ്ങനെയുള്ള അനുകൂല ഘടകങ്ങള്‍ മൂലമുണ്ടായ പുത്തനുണര്‍വ്വ്, ആല്‍ബെര്‍ട്ട മുതലായ എണ്ണ ഉല്പാദന പ്രവിശ്യകളിലുണ്ടായ മാന്ദ്യം വിപണിയെ അസന്തുലിതമാക്കാതെ നിലനിര്‍ത്തിയിരുന്നുവെന്ന് സിഎം എച്ച് സിയിലെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായ ബോബ് [ഡുഗന്‍ പറഞ്ഞു. അല്പ സമയങ്ങള്‍ കൂടി കഴിയുമ്പോള്‍ ഈ പരസ്പര സന്തുലന പ്രതിഭാസം നിലക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
4,37,700 ഡോളര്‍ വിലയുണ്ടായിരുന്ന ഒരു വീടിന് കഴിഞ്ഞ വര്‍ഷം വില നിരക്കില്‍ 7.2% ഉയര്‍ച്ച ഉണ്ടായിരുന്നു എങ്കിലും 2016 ല്‍ അതിന് 1.3% ഉയര്‍ച്ച മാത്രമേ ഉണ്ടാകൂ എന്നും 2017 ആകുമ്പോഴേക്കും അതില്‍ നിന്നും 1.4 % ഉയര്‍ച്ച കൂടിയേ വില നിരക്കുകള്‍ക്കു ഉണ്ടാകുകയുള്ളൂ എന്നുമാണ് ക്രൗണ്‍ കോര്‍പ്പറേഷന്റെ വിലയിരുത്തല്‍.
2016 ല്‍ വീടു വില്പനാ നിരക്ക് 3%ത്തോളം കുറയുമെങ്കിലും 2017 ല്‍ 1% ത്തിലും താഴെയുള്ള കുറവേ വീടു വില്‍പ്പനാ നിരക്കില്‍ ഉണ്ടാകുകയുള്ളൂ എന്നാണ് സിഎം എച്ച് സി അനുമാനിക്കുന്നത്. 2016 ല്‍ പുതിയ വീടു നിര്‍മ്മാണ നിരക്കില്‍ 4.7% കുറവു കാണിക്കുമെങ്കിലും 2017 ല്‍ അതിനേക്കാള്‍ ഒരു 2.5% നിരക്ക് ഉയര്‍ച്ച കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു കരുതപ്പെടുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കി തങ്ങളുടെ പക്കലിരിക്കുന്ന വീടുകള്‍ എങ്ങനെയെങ്കിലും വില്പനയാക്കാന്‍ ബില്‍ഡര്‍മാര്‍ ശ്രമിക്കാന്‍ സാധ്യത ഉളളതിനാലാണ് വില്പന നിരക്ക് അല്പം ഉയരാന്‍ സാധ്യത കണക്കാക്കുന്നത്.
എന്നാല്‍ ബില്‍ഡര്‍മാരുടെ പക്കല്‍ ഫ്‌ളാറ്റുകളുടെ അമിതശേഖരം ഉണ്ടെന്ന അവകാശ വാദത്തെ ചോദ്യം ചെയ്യുകയാണ് കനേഡിയന്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് കോമേഴ്‌സിലെ ചീഫ് സാമ്പത്തിക വിദ്ഗ്ദ്ധന്റെ ഡപ്യൂട്ടിയായ ബെഞ്ചമിന്‍ ടാള്‍. ടൊറന്റോയിലെ നാലു ഫ്‌ളാറ്റ് ബില്‍ഡര്‍മാരുടെ സ്ഥിതി വിവര കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തതിലും ആ ഡേറ്റ ഉപയോഗിച്ചതിലുമുണ്ടായ തെറ്റു മൂലമാണ് ബില്‍ഡര്‍മാരുടെ പക്കല്‍ അമിത ശേഖരം ഉണ്ടെന്ന തോന്നലുളവാക്കാന്‍ ഇടയായതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ സ്ഥിതി വിവര കണക്കുകള്‍ ബാങ്ക് ഓഫ് കാനഡ വിശ്വസിക്കുന്ന നിലയില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു എന്നും ടാള്‍ പറയുന്നു.
വാങ്കൂവറിലും ടൊറന്റോയിലുമുള്ള ബില്‍ഡര്‍മാര്‍ അവരുടെ പക്കല്‍ വിറ്റു പോകാതിരിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് വിപണിയില്‍ വെളിപ്പെടുത്തുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ എത്ര ഉയര്‍ത്തിയാണ് അവര്‍ പറയുന്നത് എന്നറിയേണ്ടിയിരിക്കുന്നു എന്നാണ് ടാള്‍ തന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. വാങ്കുവറില്‍ വിറ്റു പോകാതിരുന്ന ഫഌറ്റുകളുടെ എണ്ണം മുന്‍വര്‍ഷം 2000 ആയിരുന്നത് ഇക്കൊല്ലം 1100 എന്ന നിലയിലാണെന്നു കാണിക്കുന്നത് നല്ല സൂചനയാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ചുരുക്കത്തില്‍ വരും വര്‍ഷങ്ങളില്‍ പലിശ നിരക്ക് ഉയര്‍ന്നു തുടങ്ങുമ്പോള്‍ മാത്രമേ ഭൂവിപണനത്തിന്റെയും ഫ്‌ളാറ്റ്- കെട്ടിട വിപണനത്തിന്റേയും നിരക്ക് ഉയരുകയാണോ താഴുകയാണോ എന്ന് വ്യക്തമായി വിലയിരുത്താനാവൂ എന്നാണ് ടാള്‍-ന്റെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha