ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം
ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 15 പോയന്റ് നേട്ടത്തില്‍ 26,853ലും നിഫ്റ്റി 7 പോയന്റ് ഉയര്‍ന്ന് 8119ലുമെത്തി.
ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, ഗ്രാസിം തുടങ്ങിയവ നേട്ടത്തിലും വേദാന്ത, ഒഎന്‍ജിസി, ഐടിസി, എംആന്റ്എം, മാരുതി സുസുകി, ബോഷ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ മൂന്ന് പൈസ ഉയര്‍ന്ന് 65.26 ആയി രൂപയുടെ മൂല്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha