ഓഹരി വിപണിയില്‍ തുടക്കം നേട്ടമായിരുന്നെങ്കിലും പിന്നീട് നഷ്ടത്തിലായി..... സെന്‍സെക്‌സ് 59,707, നിഫ്റ്റി 17,800 എന്നീ നിലവാരങ്ങളിലാണ് വ്യാപാരം
ഓഹരി വിപണിയില്‍ തുടക്കം നേട്ടമായിരുന്നെങ്കിലും പിന്നീട് നഷ്ടത്തിലായി..... സെന്‍സെക്‌സ് 59,707, നിഫ്റ്റി 17,800 എന്നീ നിലവാരങ്ങളിലാണ് വ്യാപാരം
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നിരക്കുയര്‍ത്തല്‍ തീരുമാനം ബുധനാഴ്ച പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്.
രാജ്യത്തെ സമ്പദ് വ്യവസ്ഥയും മികച്ച കോര്‍പറേറ്റ് വരുമാനവും വിപണിയെ മുന്നോട്ടുനയിക്കുമെന്നാണ് വിലയിരുത്തല്‍. എങ്കിലും ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്ന വിപണിയില്‍ തിരുത്തലുണ്ടാകാനും സാധ്യതയുണ്ട്.സെന്‍സെക്‌സ് 59,707, നിഫ്റ്റി 17,800 എന്നീ നിലവാരങ്ങളിലാണ് വ്യാപാരം നടക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ടെക് മഹീന്ദ്ര, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ധനകാര്യം, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ്, ടെലികോം, സിമന്റ്, എഫ്എംസിജി തുടങ്ങിയ ഓഹരികളില്‍ മുന്നേറ്റം തുടരുമെന്നാണ് സൂചന
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, പവര്‍ഗ്രിഡ് കോര്‍പ്, അള്‍ട്രടെക് സിമെന്റ്‌സ്, ഐടിസി, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha