ചുരുങ്ങിയ ചെലവില്‍ വിമാനയാത്ര: വ്യോമയാന നയത്തിന്റെ കരട് പുറത്തുവിട്ടു
സാധാരണക്കാര്‍ക്കുപോലും ചുരുങ്ങിയ ചെലവില്‍ രാജ്യത്തൊട്ടാകെ വിമാനയാത്ര നടത്താന്‍ അവസരം വരുന്നു. വ്യോമയാന നയത്തില്‍ കാതലായ മാറ്റംവരുത്തുന്ന കരട് നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു.
ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2,500 രൂപയില്‍ കൂടാത്ത നിരക്കാണ് ഏര്‍പ്പെടുത്തകയെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു. പദ്ധതി നടപ്പാക്കാന്‍ തയ്യാറാകുന്ന വിമാനക്കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങളും വാഗ്ദാനംചെയ്യുന്നുണ്ട്.
വ്യോമയാന ഇന്ധനത്തിന് കസ്റ്റംസ് നികുതി ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ളവ പരിഗണിക്കും. സംസ്ഥാന സര്‍ക്കാരുകളുടെകൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. കേരള സര്‍ക്കാരിന്റെ എയര്‍ കേരള പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് പുതിയ നയം ഗുണകരമാകും.
നിലവില്‍ അഞ്ച് വര്‍ഷത്തെ സര്‍വീസും 20 വിമാനങ്ങളുമുള്ളവര്‍ക്കേ രാജ്യാന്തര സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നുള്ളൂ. കരടില്‍ ഇത് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര സര്‍വീസുകള്‍ നടത്തി വിശ്വാസത നേടിയവര്‍ക്ക് അനുമതി നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്.
രാജ്യത്ത് നിലവിലുള്ള 430 എയര്‍സ്ട്രിപ്പുകളില്‍ 90 എണ്ണംമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 300 എയര്‍സ്ട്രിപ്പുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇവകൂടി ഉള്‍പ്പെടുത്തി രാജ്യത്തൊട്ടാകെ വിമാന സര്‍വീസ് യാഥാര്‍ത്ഥ്യമാക്കനാണ് പദ്ധതി. 50 കോടി രൂപ ചെലവഴിച്ചാല്‍ ഈ ചെറു വിമാനത്താവളങ്ങള്‍ നവീകരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha