ഓഹരി വിപണിയില്‍ നഷ്ടം.... സെന്‍സെക്സ് 450 പോയന്റ് നഷ്ടത്തില്‍ 58,996ലും നിഫ്റ്റി 100 പോയന്റ് 17,650ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടം.... സെന്‍സെക്സ് 450 പോയന്റ് നഷ്ടത്തില്‍ 58,996ലും നിഫ്റ്റി 100 പോയന്റ് 17,650ലുമാണ് വ്യാപാരം. പതീക്ഷിച്ചതുപോലെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുക്കാല്‍ ശതമാനം നിരക്ക് കൂട്ടിയത് ആഗോള വിപണിയെയും രാജ്യത്തെ സൂചികകളെയും ബാധിച്ചു.
എല്‍ആന്‍ഡ്ടി, ടൈറ്റാന്‍, സണ്‍ ഫാര്‍മ, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, എസ്ബിഐ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി, ധനകാര്യം, ഫാര്‍മ, റിയാല്‍റ്റി സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ ഒരുശതമാനത്തോളം നഷ്ടം നേരിട്ടു.
ഐടിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
https://www.facebook.com/Malayalivartha