റിസര്‍വ് ബാങ്ക് ഇടപെടലില്‍ രൂപയ്‌ക്ക് ആശ്വാസം
റിസര്‍വ് ബാങ്ക് ഇടപെടാന്‍ തുടങ്ങിയതോടെ രൂപയ്‌ക്ക് നേരിയ ഉണര്‍വ്. വിനിമയ നിരക്ക് 63.16ലെത്തി. ഇതോടെ ഓഹരി വിപണിയും ഉണര്‍ന്നു. സെന്‍സെക്‌സ് 250 പോയിന്റും,നിഫ്‌റ്റി 64.2 പോയിന്റും ഉയര്‍ന്നു.
ഇന്നലെ രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍ എത്തിയിരുന്നു. ഡോളറിനെതിരെ 64.11 എന്ന നിലയിലാ യിരുന്നു രൂപയുടെ മൂല്യം. രൂപയെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഡോളര്‍ ശേഖരം വിറ്റഴിച്ചതോടെയാണ് നില മെച്ചപ്പെട്ടത്. 80,000 കോടി ഡോളറിന്റെ കരുതല്‍ ശേഖരത്തിന്റെ പിന്‍ബലത്തില്‍, പൊതുമേഖലാ ബാങ്കുകളിലൂടെ ഡോളര്‍ വിറ്റഴിച്ചാണ് രൂപയെയും സമ്പദ്‌വ്യവസ്ഥയെയും രക്ഷിക്കാന്‍ റിസര്‍വ്ബാങ്ക് ശ്രമിച്ചത്. താത്കാലിക ഫലമേ ഈ നടപടിക്കുള്ളൂ എന്ന വിമര്‍ശനമുണ്ടെങ്കിലും നാണ്യവിപണിക്ക് കരുത്തേകാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും എന്ന സൂചനകള്‍ നല്‍കി ചൊവ്വാഴ്ച ധനമന്ത്രി ചിദംബരം ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
എണ്ണ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് വന്‍ ഡിമാന്റ് ഉണ്ടായ സാഹചര്യത്തിലാണ് രൂപയ്‌ക്ക് തകര്‍ച്ച നേരിട്ടത്. കൂടാതെ രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ സര്‍ക്കാരും റിസര്‍ബാങ്കും സ്വീകരിച്ച നടപടികള്‍ ഫലം കാണാത്തതും തിരിച്ചടിയായി. അമേരിക്കന്‍ സാമ്പത്തിക മേഖല ശക്തിപ്പെട്ടതും രൂപയെ ബാധിച്ചിരുന്നു.
രൂപയെ രക്ഷിക്കാനുള്ള നടപടികള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സാധാരണക്കാരുടെ ജീവിതം ദുസഹമാകാനാണ് സാധ്യത. ബാങ്കുകള്‍ ഭവന-വാഹന വായ്‌പകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. ഇറക്കുമതിയക്ക് കൂടുതല്‍ ചെലവുവരുന്ന പശ്ചാത്തലത്തില്‍ അവശ്യസാധന വില വീണ്ടും വര്‍ധിക്കും.
https://www.facebook.com/Malayalivartha