ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 750 പോയന്റ് നഷ്ടത്തില്‍ 57,282ലിലും നിഫ്റ്റി 200 പോയന്റ് താഴ്ന്ന് 17,100ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 750 പോയന്റ് നഷ്ടത്തില്‍ 57,282ലിലും നിഫ്റ്റി 200 പോയന്റ് താഴ്ന്ന് 17,100ലുമാണ് വ്യാപാരം.
നിഫ്റ്റി 17,200ന് താഴെയെത്തി. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. യുഎസ് ട്രഷറി ആദായം 3.73ശതമാനത്തിലെത്തിയും ഡോളര്‍ സൂചിക 113 മുകളില്‍ തുടരുന്നതുമാണ് പ്രധാനകാരണം.
നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, എഫ്എംസിജി, ഐടി, മെറ്റല്‍, ഫാര്‍മ ഉള്‍പ്പടെയുള്ള സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ്. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും രണ്ടുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ഐടിസി, എന്‍ടിപിസി, എസ്ബിഐ, എച്ച്സിഎല്‍ ടെക്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, അള്‍ട്രടെക് സിമെന്റ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha