ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 463 പോയന്റ് ഉയര്‍ന്ന് 57,608ലും നിഫ്റ്റി 132 പോയന്റ് നേട്ടത്തില്‍ 17,148ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 463 പോയന്റ് ഉയര്‍ന്ന് 57,608ലും നിഫ്റ്റി 132 പോയന്റ് നേട്ടത്തില്‍ 17,148ലുമാണ് വ്യാപാരം നടക്കുന്നത്.
കനത്ത വില്പന സമ്മര്‍ദത്തെതുടര്‍ന്ന് തകര്‍ച്ച നേരിട്ട വിപണിയില്‍ റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ് ചൊവാഴ്ചയിലെ നേട്ടത്തിന് പിന്നിലുള്ളത്.
ആഗോള വിപണികള്‍ ദുര്‍ബലമായി തുടരുന്നതും ഈയാഴ്ച അവസാനം നടക്കാനിരിക്കുന്ന പണവായ്പാ അവലോകനയോഗവും കരുതലോടെ നീങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചേക്കും.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക്, മീഡിയ, മെറ്റല്‍, ഓട്ടോ തുടങ്ങിയ സൂചികകളാണ് നേട്ടത്തില്‍. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, എന്‍ടിപിസി, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്സിഎല്‍ ടെക്, അള്‍ട്രടെക് സിമെന്റ്, നെസ് ലെ, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha