ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം...സെന്‍സെക്സ് 466 പോയന്റ് നഷ്ടത്തില്‍ 56,641ലും നിഫ്റ്റി 138 പോയന്റ് താഴ്ന്ന് 16,869ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം...സെന്‍സെക്സ് 466 പോയന്റ് നഷ്ടത്തില്‍ 56,641ലും നിഫ്റ്റി 138 പോയന്റ് താഴ്ന്ന് 16,869ലുമാണ് വ്യാപാരം
ആഗോളതലത്തില്‍ വിപണികള്‍ കനത്ത സമ്മര്‍ദ്ദിലാണ്. ഉയര്‍ന്ന നിലവാരത്തില്‍നിന്ന് നാസ്ദാക്ക് 33ശതമാനവും എസ്ആന്‍ഡ്പി 24.3ശതമാനവും താഴ്ന്നുകഴിഞ്ഞു. നിഫ്റ്റിയിലാകട്ടെ തകര്‍ച്ച 8.5ശതമാനത്തിലൊതുങ്ങി.
ഇന്‍ഫോസിസ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, നെസ് ലെ, ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവ് രേഖപ്പെടുത്തി. 81.83 നിലവാരത്തിലായിരുന്നു തുടക്കം. 81.57ആയിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക് 1.11ശതമാനവും എഫ്എംസിജി 0.55ശതമാനവും മീഡിയ 0.70ശതമാനവും പൊതുമേഖല ബാങ്ക് 1.44ശതമാനവും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha