റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍.ബി.ഐ... നിരക്ക് 5.9 ശതമാനമായി ഉയര്‍ന്നു
പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍.ബി.ഐ. നിരക്കില്‍ 50 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് കേന്ദ്രബാങ്ക് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.9 ശതമാനമായി ഉയര്‍ന്നു.
അതേസമയം, പണപ്പെരുപ്പം സംബന്ധിച്ച മുന്‍ പ്രവചനത്തില്‍ ആര്‍.ബി.ഐ മാറ്റം വരുത്തിയിട്ടില്ല. രണ്ട് വെല്ലുവിളികള്‍ക്ക് ശേഷം മൂന്നാമതൊരു വെല്ലുവിളി കൂടി സമ്പദ്‌വ്യവസ്ഥ നേരിടുകയാണെന്ന് വായ്പ അവലോകനത്തിന് ശേഷം ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
കോവിഡും റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവുമാണ് മുമ്പ് നേരിട്ട വെല്ലുവിളികളെങ്കില്‍ ഇപ്പോള്‍ വിവിധ കേന്ദ്രബാങ്കുകള്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുന്നതും ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.യു.എസ് ഡോളര്‍ പുതിയ ഉയരത്തിലെത്തി.
ഉയരുന്ന ഭക്ഷ്യവിലയും ആഗോള സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച സമ്പദ്‌വ്യവസ്ഥകള്‍ക്ക് മുന്നിലെ വെല്ലുവിളിയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു. പല വളരുന്ന സമ്പദ്‌വ്യവസ്ഥകളും കടുത്ത പ്രതിസന്ധിയെ നേരിടുകയുമാണ്.
https://www.facebook.com/Malayalivartha