ഒരു ഡോളറിന് 64.43 രൂപ; രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു
രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. ഉച്ചയ്‌ക്ക് ശേഷമുള്ള വ്യാപാരത്തില്‍ ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 64.43 രൂപയിലെത്തി. രാവിലത്തെ വ്യാപാരത്തില്‍ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്താതെ രൂപ പിടിച്ചുനിന്നതോടെ ഓഹരി വിപണിയിലും മുന്നേറ്റം ദൃശ്യമായിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞ് അപ്രതീക്ഷിതമായി രൂപയുടെ മൂല്യം കുത്തനെ താഴ്‌ന്നതോടെ ഓഹരിവിപണിയിലും ഇത് പ്രതിഫലിച്ചു. സെന്‍സെക്‌സ് 400 പോയിന്റും നിഫ്‌റ്റി 122 പോയിന്റും ഇടിഞ്ഞു. എണ്ണ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് വന്‍ ഡിമാന്റ് ഉണ്ടായ സാഹചര്യത്തിലാണ് രൂപയ്‌ക്ക് തകര്‍ച്ച നേരിട്ടത്. കൂടാതെ രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ സര്‍ക്കാരും റിസര്‍ബാങ്കും സ്വീകരിച്ച നടപടികള്‍ ഫലം കാണാത്തതും തിരിച്ചടിയായി. അമേരിക്കന്‍ സാമ്പത്തിക മേഖല ശക്തിപ്പെട്ടതും രൂപയെ ബാധിച്ചിരുന്നു.
https://www.facebook.com/Malayalivartha