ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 197 പോയന്റ് താഴ്ന്ന് 57,229ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തില്‍ 17,052ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 197 പോയന്റ് താഴ്ന്ന് 57,229ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തില്‍ 17,052ലുമാണ് വ്യാപാരം
നിഫ്റ്റി 17,100ന് താഴെയെത്തി. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. അതേസമയം, വിദേശ നിക്ഷേപകരുടെ വില്പന സമ്മര്‍ദത്തെ അതിജീവിച്ച് മുന്നേറാനുള്ള ശേഷി ആഭ്യന്തര വിപണി നേടിക്കഴിഞ്ഞത് ശുഭസൂചനയാണ്.
വെള്ളിയാഴ്ചയിലെ കുതിപ്പ് നല്‍കുന്ന സൂചന അതാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1,545 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞപ്പോള്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള വന്‍കിട നിക്ഷേപകര്‍ 3,245 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
നിഫ്റ്റി ബാങ്ക്, മെറ്റല്‍, ഓട്ടോ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എനര്‍ജി, മീഡിയ, ഫാര്‍ സൂചികകള്‍ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ രണ്ടുശതമാനം നഷ്ടത്തിലുമാണ്.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഒഎന്‍ജിസി, എന്‍ടിപിസി, അപ്പോളോ ഹോസ്പിറ്റല്‍സ്, കോള്‍ ഇന്ത്യ, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha