ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 783 പോയന്റ് ഉയര്‍ന്ന് 57,571ലും നിഫ്റ്റി 244 പോയന്റ് നേട്ടത്തില്‍ 17,132ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 783 പോയന്റ് ഉയര്‍ന്ന് 57,571ലും നിഫ്റ്റി 244 പോയന്റ് നേട്ടത്തില്‍ 17,132ലുമാണ് വ്യാപാരം
യുഎസ് ഉള്‍പ്പടെയുള്ള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ വിപണിയും നേട്ടമാക്കിയത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
യുഎസ് സൂചികകളായ ഡോ ജോണ്‍സ് 2.7ശതമാനവും എസ്ആന്‍ഡ്പി 500 2.6 ശതമാനവും നാസ്ദാക്ക് 2.3ശതമാനവും ഉയര്‍ന്നായിരുന്നു ക്ലോസിങ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒന്നരശതമാനത്തിലേറെ ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha