ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം..... സെന്‍സെക്‌സ് 473.55 പോയിന്റ് ഉയര്‍ന്ന് 58539.02 ലും നിഫ്റ്റി 140 പോയിന്റ് ഉയര്‍ന്ന് 17414.30 ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം..... സെന്‍സെക്‌സ് 473.55 പോയിന്റ് ഉയര്‍ന്ന് 58539.02 ലും നിഫ്റ്റി 140 പോയിന്റ് ഉയര്‍ന്ന് 17414.30 ലുമാണ് വ്യാപാരം.
ഇന്ത്യന്‍ സൂചികകള്‍ ഇന്ന് മികച്ച തുടക്കമാണ് നല്‍കിയത്. വിപണിയില്‍ ഇന്ന് ഏകദേശം 1732 ഓഹരികള്‍ മുന്നേറുന്നുണ്ട്. 415 ഓഹരികള്‍ ഇടിഞ്ഞു, 102 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്.
ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവ നിഫ്റ്റിയില്‍ പ്രധാന നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്ഡിഎഫ്സി, എച്ച്യുഎല്‍ എന്നിവ നഷ്ടത്തിലുമായി.
വ്യക്തിഗത ഓഹരികളില്‍, സ്‌പൈസ് ജെറ്റിന്റെ ഓഹരികള്‍ ആറ് ശതമാനത്തില്‍ കൂടുതല്‍ മുന്നേറി. ഇസിഎല്‍ജിഎസ് സ്‌കീമിന് കീഴില്‍ 1,500 കോടി രൂപ വരെ വായ്പ ലഭ്യമാക്കാന്‍ കേന്ദ്രം എയര്‍ലൈന് അനുമതി നല്‍കിയതിന് ശേഷമാണ് സ്‌പൈസ് ജെറ്റിന്റെ ഓഹരി ഉയര്‍ന്നത്.
നിഫ്റ്റി മിഡ്ക്യാപ്പ്, നിഫ്റ്റി സ്മോള്‍ക്യാപ്പ് സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. മേഖലകള്‍ പരിശോധിക്കുമ്പോള്‍ എല്ലാ മേഖലകളും മികച്ച രീതിയില്‍ ആരംഭിച്ചു.
നിഫ്റ്റി മീഡിയ, നിഫ്റ്റി റിയാലിറ്റി, നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റല്‍ സൂചികകള്‍ ഒരു ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം യുഎസ് ഡോളറിനെതിരെ 81.53 എന്ന നിലയിലാണ്.
" f
https://www.facebook.com/Malayalivartha