ബാങ്ക് നിക്ഷേപ പലിശകള്‍ കുറച്ചതോടെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തില്‍ വന്‍ വര്‍ധന
ബാങ്ക് നിക്ഷേപ പലിശകള്‍ കുറച്ചതോടെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തില്‍ വന്‍ വര്‍ധന. ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിലേറെ പലിശ കൂടുതലായതിനാലാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ ആകര്‍ഷകമായത്.
നിലവില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത് 7 മുതല്‍ 7.75 ശതമാനം പലിശയാണ്. പോസ്റ്റ് ഓഫീസിലെ ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റിനകട്ടെ നിലവില്‍ പലിശ 8.8 ശതമാനം പലിശ ലഭിക്കും.
ഇപ്പോള്‍ നിക്ഷേപിച്ചാല്‍ 10 വര്‍ഷത്തേയ്ക്ക് പലിശയിലുണ്ടാകുന്ന കുറവ് ബാധിക്കില്ലെന്നതിനാലാണ് പലരെയും നിക്ഷേപം പോസ്റ്റ് ഓഫീസിലേയ്ക്ക് മാറ്റാന്‍ പ്രേരിപ്പിക്കുന്നതെന്ന് സാമ്പത്തിക ആസൂത്രകര്‍ പറയുന്നു.
2016 ബജറ്റിനുശേഷം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് പലിശ കുറയാനുള്ള സാധ്യതയുള്ളതിനാല്‍ മികച്ച പലിശ ദീര്‍ഘകാലത്തേയ്ക്ക് ഉറപ്പാക്കുകയാണ് നിക്ഷേപകരുടെ ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha