ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിവിലേക്ക് ...
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിവിലേക്ക്. 82.33 ആണ് ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. പതിനാറു പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. 82.19നാണ് രൂപ ഇന്നു വ്യാപാരം തുടങ്ങിയത്. മിനിറ്റുകള്‍ക്കകം തന്നെ മൂല്യം ഇടിയുകയായിരുന്നു.
ഇന്നലെയാണ് രൂപ ഡോളറിനെതിരെ ചരിത്രത്തില്‍ ആദ്യമായി 82നു മുകളില്‍ എത്തിയത്. 55 പൈസയുടെ ഇടിവാണ് ഇന്നലെയുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതോടെ ലോകത്തെ ഒട്ടുമിക്ക കറന്‍സികളും ഇടിവിലാണ്.
അതേസമയം ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 103 പോയന്റ് നഷ്ടത്തില്‍ 58,118ലും നിഫ്റ്റി 25 പോയന്റ് താഴ്ന്ന് 17,306ലുമാണ് വ്യാപാരം നടക്കുന്നത്.
ബിപിസിഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത് .ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ്.
ടൈറ്റാന്‍ കമ്പനി, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ, യുപിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും വാങ്ങലുകാരായി. 279.01 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞ ദിവസം ഇവര്‍ വാങ്ങിയത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 43.92 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha