വീണ്ടും റെക്കോഡ് തകര്‍ച്ച നേരിട്ട ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 82 കടന്നു...
വീണ്ടും റെക്കോഡ് തകര്‍ച്ച നേരിട്ട ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 82 കടന്നു. ഇന്നലെ ഇന്റര്‍ബാങ്ക് വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരെ 82.19ലാണ് രൂപ വ്യാപാരം ആരംഭിച്ചത്.
തുടര്‍ന്ന് മൂല്യം 82.33ലേക്ക് ഇടിഞ്ഞു. മുന്‍ ദിവസത്തെ അവസാനനിരക്കായ 81.95ല്‍നിന്ന് 38 പൈസയാണ് തുടക്കത്തില്‍ രൂപയ്ക്ക് നഷ്ടമായത്.
പിന്നീട് വ്യാപാരത്തിനിടയില്‍ മൂല്യം 82.39 നിലവാരത്തിലേക്ക് താണ് നഷ്ടം 44 പൈസയായി വര്‍ധിച്ചു. ഒടുവില്‍ 37 പൈസ നഷ്ടത്തില്‍ 82.32ല്‍ വ്യാപാരം അവസാനിപ്പിച്ചു.
അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha