ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... നിഫ്റ്റി 17,100 നിലവാരത്തില്‍ , 700 പോയന്റ് നഷ്ടത്തോടെയാണ് സെന്‍സെക്സില്‍ വ്യാപാരം ആരംഭിച്ചത്
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... നിഫ്റ്റി 17,100 നിലവാരത്തില്‍ , 700 പോയന്റ് നഷ്ടത്തോടെയാണ് സെന്‍സെക്സില്‍ വ്യാപാരം ആരംഭിച്ചത്.
പവര്‍ഗ്രിഡ് കോര്‍പ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടൈറ്റാന്‍, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
മിക്കവാറും സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
ഉയരുന്ന ക്രൂഡ് ഓയില്‍ വിലയും വിദേശ നിക്ഷേപകരുടെ വിറ്റൊഴിയലുമൊക്കെയാണ് വിപണിയെ ബാധിച്ചത്. സെന്‍സെക്സ് 1.19ശതമാനം നഷ്ടത്തില്‍ 57,498.60ലും നിഫ്റ്റി 1.20 ശതമാനം താഴന്ന് 17,107ലുമാണ്.
"
https://www.facebook.com/Malayalivartha