ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 184 പോയന്റ് താഴ്ന്ന് 57,441ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 17,076ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 184 പോയന്റ് താഴ്ന്ന് 57,441ലും നിഫ്റ്റി 47 പോയന്റ് നഷ്ടത്തില്‍ 17,076ലുമാണ് വ്യാപാരം .നിഫ്റ്റി 17,100ന് താഴെയെത്തി.
സെക്ടറല്‍ സൂചികകളില്‍ ചാഞ്ചാട്ടം പ്രകടമാണ്. നിഫ്റ്റി മെറ്റല്‍ ഒരുശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഐടി 0.50ശതമാനം നഷ്ടത്തിലായി.
ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, എസ്ബിഐ, ഐടിസി, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. എച്ച്സിഎല്‍ ടെക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 542.36 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ ദിവസം വിറ്റൊഴിഞ്ഞത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ വന്‍കിട നിക്ഷേപകര്‍ 85.32 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു.
ഏഷ്യന്‍ സൂചികകളില്‍ സമ്മിശ്ര പ്രതികരണമാണ്. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെ കരുതലോടെയാണ് നിക്ഷേപകര്‍ ഇടപെടുന്നത്.
https://www.facebook.com/Malayalivartha