ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 1,068 പോയന്റ് നേട്ടത്തില്‍ 58,303ലും നിഫ്റ്റി 295 പോയന്റ് ഉയര്‍ന്ന് 17,309ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 1,068 പോയന്റ് നേട്ടത്തില്‍ 58,303ലും നിഫ്റ്റി 295 പോയന്റ് ഉയര്‍ന്ന് 17,309ലുമാണ് വ്യാപാരം ആരംഭിച്ചത്. അസംസ്കൃത എണ്ണവില കുറഞ്ഞതും ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സാഹചര്യവുമാണ് വിപണി നേട്ടമാക്കിയത്.
എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, ഐടി സൂചികകളാണ് നേട്ടത്തില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി വില 4 ശതമാനം ഉയര്‍ന്നു. എച്ച്സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ, ടെക് മഹീന്ദ്ര, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
"
https://www.facebook.com/Malayalivartha