ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 119 പോയന്റ് താഴ്ന്ന് 57,800ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തില്‍ 17,151ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 119 പോയന്റ് താഴ്ന്ന് 57,800ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തില്‍ 17,151ലുമാണ് വ്യാപാരം .
ആഗോള വിപണികളിലെ നഷ്ടവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമാണ് വിപണിയെ ബാധിച്ചത്. ബിപിസിഎല്‍, അദാനി എന്റര്‍പ്രൈസസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ഡോളറിന്റെ മുന്നേറ്റവും ബോണ്ട് ആദായത്തിലെ വര്‍ധനവും വിദേശ നിക്ഷേപകരെ വിപണിയില്‍നിന്ന് അകറ്റിയേക്കാം. അതുകൊണ്ടുതന്നെ വിപണിയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക് മാത്രമാണ് നേട്ടത്തില്‍. മെറ്റല്‍ സൂചിക ഒരുശതമാനത്തോളം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം .
"
https://www.facebook.com/Malayalivartha