ഓഹരി വിപണിയില്‍ മുന്നേറ്റം.... സെന്‍സെക്സ് 249 പോയന്റ് നേട്ടത്തില്‍ 59,209ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 17,550ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 249 പോയന്റ് നേട്ടത്തില്‍ 59,209ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 17,550ലുമാണ് വ്യാപാരം . എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, ബജാജ് ഓട്ടോ, ബിപിസിഎല്‍, ഐഷര്‍ മോട്ടോഴ്സ്, യുപിഎല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റാന്‍, എച്ച്ഡിഎഫ്സി ലൈഫ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
എച്ച്സിഎല്‍ ടെക്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം 153.40 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 2,84.71 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വാങ്ങുകയുംചെയ്തു.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി എഫ്എംസിജി, റിയാല്‍റ്റി, ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്. ഐടി, ഫാര്‍മ, മെറ്റല്‍ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം .
"
https://www.facebook.com/Malayalivartha