റെക്കോര്‍ഡ് താഴ്ച.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു...
റെക്കോര്‍ഡ് താഴ്ച.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുകയാണ്. ഇന്നലെ 83 കടന്ന രൂപ ഇന്നും തകര്‍ച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. 83.12 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.
ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതും ആഭ്യന്തര വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതും അടക്കമുള്ള മറ്റു കാരണങ്ങളും രൂപയുടെ മൂല്യം ഇടിയുന്നതിന് ഇടയാക്കുന്നുണ്ട്.
വ്യാപാരത്തിന്റെ തുടക്കത്തില്‍ ആറുപൈസയുടെ നഷ്ടം നേരിട്ടതോടൊണ് രൂപ മൂല്യത്തകര്‍ച്ചയില്‍ വീണ്ടും റെക്കോര്‍ഡ് തിരുത്തിയത്.
അതേസമയം ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തോടെയാണ് തുടക്കം.... സെന്‍സെക്സ് 227.42 പോയന്റ് താഴ്ന്ന് 58,879ലും നിഫ്റ്റി 81 പോയന്റ് നഷ്ടത്തില്‍ 17,430ലുമാണ് വ്യാപാരം.
ടിസിഎസ്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, വിപ്രോ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ, മെറ്റല്‍, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയവ ഒരുശതമാനത്തോളം നഷ്ടത്തിലാണ്.
അതേസമയം നെസ് ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha