ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 236 പോയന്റ് ഉയര്‍ന്ന് 59,439ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തില്‍ 17,623ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകള്‍ക്കും അനുകൂല സാഹചര്യമൊരുക്കിയത്. നിഫ്റ്റി 17,600 പിന്നിട്ടു. സെന്‍സെക്സ് 236 പോയന്റ് ഉയര്‍ന്ന് 59,439ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തില്‍ 17,623ലുമാണ് വ്യാപാരം തുടങ്ങിയത്.
ആക്സിസ് ബാങ്ക്, ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, എസ്ബിഐ, അള്‍ട്രടെക് സിമെന്റ്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയന്റ്സ്, എന്‍ടിപിസി, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
വികസിത വിപണികളെ അപേക്ഷിച്ച് സംവത് 2079ല്‍ ഇന്ത്യന്‍ വിപണി മികച്ച പ്രകടനം നടത്തുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ റീട്ടെയില്‍ നിക്ഷേപകരുടെ പിന്തുണ വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്കിനെ പ്രതിരോധിക്കാന്‍ തക്ക ശക്തിനേടിയതാണ് പ്രധാനം.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടിയാണ് നഷ്ടത്തില്‍. ബാങ്ക്, ഉപഭോക്തൃ ഉത്പന്നം ഉള്‍പ്പടെയുള്ളവ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ ഒരുശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha