ഓഹരി വിപണിയില്‍ ചാഞ്ചാട്ടം... നേട്ടത്തോടെ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി...
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം... നേട്ടത്തോടെ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി... വിദേശ നിക്ഷേപകരുടെ അസാന്നിധ്യവും അസംസ്കൃത എണ്ണ വിലയിലെ വര്‍ധനവുമാണ് വിപണിയെ ബാധിച്ചത്.
യുഎസ് സൂചികകള്‍ നേട്ടത്തിലായിരുന്നുവെങ്കിലും ഏഷ്യന്‍ വിപണികളില്‍ പ്രതികരണം സമ്മിശ്രമാണ്. മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഉയര്‍ന്നു. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, സിപ്ല, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരകളും നേട്ടത്തിലാണ്.
യുപിഎല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, നെസ് ലെ, ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ, ഡിവീസ് ലാബ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha