ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 388 പോയന്റ് ഉയര്‍ന്ന് 59,932ലും നിഫ്റ്റി 97 പോയന്റ് നേട്ടത്തില്‍ 17,754ലിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 388 പോയന്റ് ഉയര്‍ന്ന് 59,932ലും നിഫ്റ്റി 97 പോയന്റ് നേട്ടത്തില്‍ 17,754ലിലുമാണ് വ്യാപാരം
നിഫ്റ്റി 17,750ന് മുകളിലെത്തി. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടൈറ്റാന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര, സിപ്ല, അദാനി എന്റര്‍പ്രൈസസ്, ഗ്രാസിം, എല്‍ആന്‍ഡ്ടി, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
എന്‍ടിപിസി, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
കഴിഞ്ഞ വ്യാപാര ദിനത്തില്‍ വിദേശ നിക്ഷേപകര്‍ 247.01 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. രാജ്യത്തെ വന്‍കിട നിക്ഷേപകര്‍ ഉള്‍പ്പടെയുള്ളവര്‍ 872.88 കോടി രൂപയുടെ നിക്ഷേപം നടത്തുകയുംചെയ്തു. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. മെറ്റല്‍ സൂചികയാണ് മുന്നില്‍. ഒരുശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha