ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്സ് 600 പോയിന്റ് താഴ്ന്നു
ഓഹരി വിപണിയില്‍ വന്‍ ഇടിവ്. മുംബൈ സൂചിക 600 പോയിന്റും ദേശീയ സൂചിക 180 പോയിന്റും ഇടിഞ്ഞു. ബിഹാര്‍ തെര!ഞ്ഞെടുപ്പ് ഫലമാണ് ഓഹരി വിപണിയില്‍ ഇടിവുണ്ടാക്കിയത്.
സെന്‍സെക്സ് 25928ലും നിഫ്ടി 7851ലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. സെപ്റ്റംബര്‍ 30നു ശേഷം മുംബൈ സൂചിക 26000നു താഴെയെത്തുന്നത് ഇതാദ്യമായാണ്. ബിഹാറിലെ ബിജെപിയുടെ വീഴ്ച ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കിയേക്കാവുന്ന സ്വാധീനം കണക്കിലെടുത്ത് വ്യാപാരികള്‍ കൂടുതല്‍ വിറ്റഴിക്കല്‍ നടത്തിയതാണു വിപണിയെ താഴേയ്ക്കിടിച്ചതെന്നാണു വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha