ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 511 പോയന്റ് ഉയര്‍ന്ന് 60,471ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,934ലിലുമാണ് വ്യാപാരം
മാസത്തിന്റെ അവസാന ദിനത്തില്‍ സൂചിക 17,900 കടന്നു. സെന്‍സെക്സ് 511 പോയന്റ് ഉയര്‍ന്ന് 60,471ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,934ലിലുമാണ് വ്യാപാരം തുടങ്ങിയത്.
മാതൃവിപണിയായ യുഎസില്‍നിന്നുള്ള അനുകൂല സൂചനകളാണ് വിപണിക്ക് കരുത്തായത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ കുറയുന്നതും സമ്പദ്ഘടനയുടെ മുന്നേറ്റവും മാന്ദ്യഭീതി അകറ്റിയേക്കുമെന്ന പ്രതീക്ഷയുമൊക്കെയാണ് വിപണിയില്‍ പ്രതിഫലിച്ചത്. വിദേശ നിക്ഷേപകര്‍ തിരിച്ചുവരുന്നതിന്റെ സൂചനയും സൂചികകള്‍ നേട്ടമാക്കി.
മിക്കവാറും സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. നിഫ്റ്റി ഐടി, ഫാര്‍മ ഒരുശതമാനംവീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ടിസിഎസ്, സണ്‍ ഫാര്‍മ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha