ഇടപാടുകള്‍ നടക്കുന്ന മുറയ്‌ക്ക് ബാങ്കുകളില്‍ നിന്നും വരുന്ന എസ്‌എംഎസ് അലര്‍ട്ടുകള്‍ സൗജന്യമല്ല, പ്രതിവര്‍ഷം നമ്മളറിയാതെ ഈടാക്കുന്നത് 100 രൂപയ്‌ക്ക് മുകളില്‍
ഏതാണ്ട് എല്ലാ ബാങ്കുകള്‍ക്കും എസ്‌എംഎസ് സൗകര്യമുണ്ട്. ഇടപാടുകള്‍ നടക്കുന്ന മുറയ്‌ക്ക് മൊബൈലിലേക്ക് ബാങ്കുകളില്‍ നിന്നും മെസേജും വരും. കാലം മാറിയതനുസരിച്ച് ബാങ്ക് നമുക്കു തരുന്ന സൗജന്യ സേവനമാണെന്നു കരുതിയെങ്കില്‍ തെറ്റി. പ്രതിവര്‍ഷം 100 രൂപയ്‌ക്ക് മുകളില്‍ വരെ വിവിധ ബാങ്കുകള്‍ എസ്‌എംഎസ് ചാര്‍ജായി ഈടാക്കാറുണ്ട്. എന്നാല്‍ ഇത് അക്കൗണ്ടില്‍ നിന്നും ഓട്ടോമെറ്റിക്കായി ഈടാക്കുന്നതു കൊണ്ട് പെട്ടെന്നാരും അറിയുന്നുമില്ല. എസ്‌ബിഐ, ഐസിഐസിഐ, ആക്‌സിസ് ബാങ്ക് എന്നിവ പ്രതിവര്‍ഷം 60 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. എന്നാല്‍ കാനറ ബാങ്ക് പോലുള്ള പൊതു മേഖലാ ബാങ്കുകള്‍ പ്രതിവര്‍ഷം 100 രൂപയ്‌ക്ക് മുകളിലാണ് ചാര്‍ജ് ഈടാക്കുന്നത്. എച്ച്‌ഡിഎഫ്‌സി പ്രത്യേക സേവനങ്ങള്‍ക്കായി വര്‍ഷം 60 രൂപയും ഈടാക്കുന്നു. മൊബൈല്‍ ചാര്‍ജ് നിരക്ക് കൂടുന്നതനുസരിച്ച് ഈ നിരക്കിലും വ്യത്യാസം വരാം.
എസ്‌എംഎസിലൂടെ ബാങ്കുകള്‍ക്ക് വന്‍ ലാഭമാണ് കിട്ടുന്നത്. ഐഡിബിഐ ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം എസ്‌എംഎസ് അലര്‍ട്ടിലൂടെ നേടിയത് 1 കോടി രൂപയാണ്. എല്ലാ പണമിടപാട് സ്ഥാപനങ്ങളും ഉപഭോക്താവിന് എസ്‌എംഎസ് അലര്‍ട്ട് അയക്കണമെന്ന് 2011 മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പണം വാങ്ങണമോ എന്ന കാര്യം ബാങ്കുകള്‍ക്ക് വിടുകയായിരുന്നു.
https://www.facebook.com/Malayalivartha