ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 91 പോയന്റ് ഉയര്‍ന്ന് 62,595ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 18,595.80ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 91 പോയന്റ് ഉയര്‍ന്ന് 62,595ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 18,595.80ലുമാണ് വ്യാപാരം . നിഫ്റ്റി 18,600നടുത്തെത്തി.
രാജ്യത്തെ സൂചികകള്‍ ഉയര്‍ന്ന മൂല്യത്തിലേയ്ക്ക് കുതിക്കുന്നത് വിപണിയെ പ്രതികൂലമായി ബാധിച്ചേക്കാം. ആഗോള വിപണികളില്‍നിന്നുള്ള സൂചനകള്‍ റാലി തുടര്‍ന്നേക്കാനുള്ള സാധ്യത മുന്നോട്ടുവെയ്ക്കുന്നില്ലെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഡോ.വി.കെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.
ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി എഫ്എംസിജി, മെറ്റല്‍, ഐടി, ഫാര്‍മ സൂചികകള്‍ നേട്ടത്തിലാണ്. ഓട്ടോ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
എച്ച്ഡിഎഫ്സി, എല്‍ആന്‍ഡ്ടി, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha