ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 383.98 പോയന്റ് ഉയര്‍ന്ന് 63,483ലും നിഫ്റ്റി 100 പോയന്റ് നേട്ടത്തില്‍ 18,858ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 383.98 പോയന്റ് ഉയര്‍ന്ന് 63,483ലും നിഫ്റ്റി 100 പോയന്റ് നേട്ടത്തില്‍ 18,858ലുമാണ് വ്യാപാരം.
എസ്ആന്‍ഡ്പി 500 സൂചിക 3.09ശതമാനവും നാസ്ദാക്ക് 4.41ശതമാനവും ഉയര്‍ന്നു.വാള്‍സ്ട്രീറ്റിലെ മുന്നേറ്റം ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചു. ജപ്പാന്റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി ഉള്‍പ്പടെയുള്ള സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ടെക് മഹീന്ദ്ര, വിപ്രോ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, എച്ച്സിഎല്‍ ടെക്നോളജീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബജാജ് ഓട്ടോ, എസ്ബിഐ ലൈഫ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 9,010.41 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ ദിവസം വാങ്ങിയത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 4,056.40 കോടി മൂല്യമുള്ള ഓഹരികള്‍ വിറ്റഴിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha