ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം....സെന്‍സെക്സ് 210 പോയന്റ് താഴ്ന്ന് 63,073ലും നിഫ്റ്റി 57 പോയന്റ് നഷ്ടത്തില്‍ 18,755ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... തുടര്‍ച്ചയായ ദിവസങ്ങളില്‍ റെക്കോഡ് തിരുത്തി മുന്നേറുന്നതിനിടെയാണ് വിപണിയില്‍ സമ്മര്‍ദമുണ്ടായത്. സെന്‍സെക്സ് 210 പോയന്റ് താഴ്ന്ന് 63,073ലും നിഫ്റ്റി 57 പോയന്റ് നഷ്ടത്തില്‍ 18,755ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന വിപണിയില്‍നിന്ന് നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ ബാധിച്ചത്. ഐഷര്‍ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡിവീസ് ലാബ്, ബജാജ് ഓട്ടോ, മാരുതി സുസുകി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, മീഡിയ തുടങ്ങിയ സൂചികകള്‍ മാത്രമാണ് നേട്ടത്തില്‍. ഓട്ടോ, ധനകാര്യം എന്നീ സൂചികകള്‍ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടമില്ല.
ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha