ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 65 പോയന്റ് നഷ്ടത്തില്‍ 62,803ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 18,685ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 65 പോയന്റ് നഷ്ടത്തില്‍ 62,803ലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 18,685ലുമാണ് വ്യാപാരം
ഏഷ്യന്‍ സൂചികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് . റിസര്‍വ് ബാങ്കിന്റെ വരാനിരിക്കുന്ന പണവായ്പാ നയ യോഗ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാജ്യത്തെ നിക്ഷേപകര്‍.
വന്‍കിട ഓഹരികള്‍ക്കൊപ്പം നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന ഇടത്തരം ചെറുകിട ഓഹരികളില്‍ മുന്നേറ്റ സാധ്യത പ്രകടമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ 0.60ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.
സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ടാറ്റ സ്റ്റീല്‍, എസ്ബിഐ, എന്‍ടിപിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha