ഉഭഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ഓരോ പരസ്യ കോളിനും എസ്‌എംഎസിനും ഇനി 5000 രൂപ വീതം പിഴ
പരസ്യവും പാട്ടുമൊക്കെയായി ഉഭഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന മൊബൈല്‍ കമ്പനികള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. അനാവശ്യ കോളുകള്‍ക്കും എസ്.എം.എസ് സന്ദേശങ്ങള്‍ക്കും മൊബൈല്‍ കമ്പനികളില്‍ നിന്ന് പിഴ ഈടാക്കും. നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് ഓരോ കോളിനും സന്ദേശത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ട്രായ് തീരുമാനിച്ചിരിക്കുന്നത്.
പരസ്യവുമായി കോള്‍ വരുമ്പോള്‍ ഏതെങ്കിലുമൊരു നമ്പരില്‍ തൊട്ടാല്‍ പോലും വലിയ തുകയാണ് കമ്പനികള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഉഭഭോക്താക്കളുടെ പരാതി വര്‍ദ്ധിച്ചതോടെയാണ് ട്രായി ഇടപെട്ടത്. അനാവശ്യ കോളുകളും സന്ദേശം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരം കോളുകള്‍ വരുന്നുണ്ടെന്ന് ചില വരിക്കാര്‍ പരാതി നല്‍കിയിരുന്നു. നിരോധനം നിലനില്‍ക്കെ തുടര്‍ച്ചയായി കോളുകളും സന്ദേശങ്ങളും അയക്കുന്ന ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ എന്നിവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും ട്രായ് തീരുമാനിച്ചിട്ടുണ്ട്.
മൊബൈല്‍ വരിക്കാരുടെ അനുമതിയില്ലാതെ മാര്‍ക്കറ്റിങ് കോളുകളും സന്ദേശങ്ങളും പതിവായതോടെയാണ് ട്രായ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha