റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചു... റിപ്പോ നിരക്കില്‍ 35 ബേസിസ് പോയന്റാണ് കൂട്ടിയത്, റിപ്പോ 6.25ശതമാനമായി
പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചു. റിപ്പോ നിരക്കില്‍ 35 ബേസിസ് പോയന്റാണ് കൂട്ടിയത്. ഇതോടെ റിപ്പോ 6.25ശതമാനമായി. പലിശ ഉയരും . രാജ്യത്ത് വായ്പാ പലിശ നിരക്കുകള്‍ ഉയരും
ഒക്ടോബറിലെ പണപ്പെരുപ്പം നവംബറിലെ 7.41ശതമാനത്തില്‍നിന്ന് 6.77 ശതമാനമായി കുറഞ്ഞിരുന്നു. എങ്കിലും ആര്‍.ബി.ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലായതിനാലാണ് നിരക്കില്‍ 35 ബേസിസ്(0.35%)പോയന്റിന്റെ വര്‍ധന വരുത്താന്‍ യോഗത്തില്‍ ധാരണയായി.
മെയില്‍ നടന്ന അസാധാരണ യോഗത്തിലെ 0.40 ബേസിസ് പോയന്റിന്റെ വര്‍ധനയ്ക്കുശേഷം മൂന്നുതവണ അരശതമാനം വീതം വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ 0.35ശതമാനവും കൂട്ടിയാണ് റിപ്പോ കൂട്ടിയത്.
മൊത്തം 2.25ശതമാനം(225 ബേസിസ് പോയന്‍്). രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദനം മന്ദഗതിയിലാകുന്നതിന്റെയും പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്നതിന്റെയും സാഹചര്യത്തിലാണ് ഇത്തവണ ആര്‍ബിഐ ധനനയം അവതരിപ്പിച്ചത്.
ഫെബ്രുവരിയിലെ യോഗത്തില്‍ കാല്‍ ശതമാനംകൂടി നിരക്ക് കൂട്ടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha