ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 122 പോയന്റ് ഉയര്‍ന്ന് 62,693ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തില്‍ 18,646ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... നിഫ്റ്റി വീണ്ടും 18,650 നിലവാരത്തിലെത്തി. സെന്‍സെക്സ് 122 പോയന്റ് ഉയര്‍ന്ന് 62,693ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തില്‍ 18,646ലുമാണ് വ്യാപാരം .
ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്.ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍സ്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബോര്‍ഡ് യോഗം 13ന് ചേരാനിരിക്കെ പേടിഎമ്മിന്റെ ഓഹരിയില്‍ മുന്നേറ്റം. യോഗത്തില്‍ ഓഹരി തിരിച്ചുവാങ്ങല്‍(ബൈ ബാക്ക്) പരിഗണിച്ചേക്കും.
https://www.facebook.com/Malayalivartha