ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം...നിഫ്റ്റി 18,350ന് താഴെയെത്തി. സെന്‍സെക്സ് 260 പോയന്റ് നഷ്ടത്തില്‍ 61,538ലും നിഫ്റ്റി 77 പോയന്റ് താഴ്ന്ന് 18,337ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം...നിഫ്റ്റി 18,350ന് താഴെയെത്തി. സെന്‍സെക്സ് 260 പോയന്റ് നഷ്ടത്തില്‍ 61,538ലും നിഫ്റ്റി 77 പോയന്റ് താഴ്ന്ന് 18,337ലുമാണ് വ്യാപാരം ആരംഭിച്ചത്.
യുഎസ് ഫെഡ് റിസര്‍വിന് പിന്നാലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, യൂറോപ്യന്‍ കേന്ദ്ര ബാങ്ക് എന്നിവയും അര ശതമാനം വീതം നിരക്ക് ഉയര്‍ത്തിയത് വിപണിക്ക് തിരിച്ചടിയായി.
സ്വിസ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് തായ്ലന്‍ഡ് എന്നിവയും നിരക്ക് കൂട്ടി.ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്, ബജാജ് ഫിന്‍സര്‍വ്, ഐടിസി, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, നെസ് ലെ ഇന്ത്യ, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.
മിക്കവാറും സെക്ടറല്‍ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റല്‍, ഫാര്‍മ സൂചികകളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.എല്‍ ആന്‍ഡ്ടി,
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha