വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 334 പോയന്റ് നഷ്ടത്തില്‍ 60,491ലും നിഫ്റ്റി 102 പോയന്റ് താഴ്ന്ന് 18,025ലുമാണ് വ്യാപാരം
വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 334 പോയന്റ് നഷ്ടത്തില്‍ 60,491ലും നിഫ്റ്റി 102 പോയന്റ് താഴ്ന്ന് 18,025ലുമാണ് വ്യാപാരം ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു.
നിഫ്റ്റി 18,000 നിലവാരത്തിലേയ്ക്ക് താഴ്ന്നു. സെന്‍സെക്സ് 334 പോയന്റ് നഷ്ടത്തില്‍ 60,491ലും നിഫ്റ്റി 102 പോയന്റ് താഴ്ന്ന് 18,025ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം തന്നെയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.
നിഫ്റ്റി ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. മെറ്റല്‍, മീഡിയ, പൊതുമേഖല ബാങ്ക് സൂചികകളാണ് നഷ്ടത്തില്‍ മുന്നില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്സിഎല്‍ ടെക്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എല്‍ആന്‍ഡ്ടി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. സണ്‍ ഫാര്‍മ, നെസ് ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
https://www.facebook.com/Malayalivartha