രൂപ വീണ്ടും റെക്കോര്‍ഡിട്ടു; ഒരു ഡോളറിന് 66 രൂപ
രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. ഡോളറുമായുള്ള വിനിമയത്തില്‍ 66.08 ലേക്കാണ് രൂപ താഴ്‌ന്നത. തിങ്കളാഴ്‌ച 110 പൈസ നേട്ടത്തില്‍ 64.30 രൂപയായിരുന്നു ക്ലോസിംഗ് നിരക്ക്. ഇതിനെ അപേക്ഷിച്ച് 2.8 ശതമാനമാണ് മൂല്യത്തില്‍ ഇടിവുണ്ടായത്. കഴിഞ്ഞ ആഴ്‌ച രേഖപ്പെടുത്തിയ 65.56 ആയിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ തകര്‍ച്ച.
അതേസമയം രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. സെന്‍സെക്‌സ് ഉച്ചയ്‌ക്ക് രണ്ടു മണിയോടെ 570 പോയിന്റ് ഇടിഞ്ഞ് 17,988 ലെത്തി. നിഫ്‌റ്റിയില്‍ 181 പോയിന്റും ഇടിഞ്ഞു. രാവിലെ തന്നെ മൂല്യത്തകര്‍ച്ചയുടെ സൂചനകള്‍ രൂപ നല്‍കിയിരുന്നു. 65.22 ലായിരുന്നു വ്യാപാരത്തുടക്കം. തുടര്‍ന്ന് ക്രമേണ 66 ലേക്ക് അടുക്കുകയായിരുന്നു.
ഡോളറിന്റെ ആവശ്യം കൂടിയതാണ് രൂപയുടെ മൂല്യം കുറയുന്നതിന്റെ പ്രധാന കാരണം. മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കൈക്കൊള്ളുന്ന നടപടികള്‍ ലക്ഷ്യം കാണാത്തതും മൂല്യച്യുതിക്ക് കാരണമായി. രൂപയുടെ മൂല്യത്തകര്‍ച്ച മറികടക്കുന്നതിന് ക്ഷമയോടെ കാത്തിരിക്കണമെന്ന് ധനമന്ത്രി പി.ചിദംബരം പറഞ്ഞു.
https://www.facebook.com/Malayalivartha