വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം... നിഫ്റ്റി 18,000ന് മുകളിലെത്തി, സെന്‍സെക്സ് 249 പോയന്റ് നേട്ടത്തില്‍ 60,815ലും നിഫ്റ്റി 76 പോയന്റ് ഉയര്‍ന്ന് 18,091ലുമാണ് വ്യാപാരം
വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 18,000ന് മുകളിലെത്തി. സെന്‍സെക്സ് 249 പോയന്റ് നേട്ടത്തില്‍ 60,815ലും നിഫ്റ്റി 76 പോയന്റ് ഉയര്‍ന്ന് 18,091ലുമാണ് വ്യാപാരം ആരംഭിച്ചത്.
2022ന്റെ അവസാനത്തില്‍ നിക്ഷേപകര്‍ കാര്യമായി ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് വിപണിയെ ചലിപ്പിച്ചത്. ഏഷ്യന്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
എല്ലാ സെക്ടറല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മീഡിയ, മെറ്റല്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ മോട്ടോഴ്സ്, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്, ടാറ്റ സ്റ്റീല്‍, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണലിവര്‍, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
https://www.facebook.com/Malayalivartha