ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... നിഫ്റ്റി 18,100ന് താഴെയെത്തി, സെന്‍സെക്സ് 284 പോയന്റ് നഷ്ടത്തില്‍ 60,625ലും നിഫ്റ്റി 77 പോയന്റ് താഴ്ന്ന് 18,044ലിലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... നിഫ്റ്റി 18,100ന് താഴെയെത്തി, സെന്‍സെക്സ് 284 പോയന്റ് നഷ്ടത്തില്‍ 60,625ലും നിഫ്റ്റി 77 പോയന്റ് താഴ്ന്ന് 18,044ലിലുമാണ് വ്യാപാരം.
ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.
നിഫ്റ്റി ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, സിപ്ല, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
https://www.facebook.com/Malayalivartha