രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍, റെക്കോര്‍ഡുകള്‍ മാറ്റിക്കുറിച്ച് രൂപയുടെ മൂല്യം 68.82 ലെത്തി
രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. രൂപയുടെ മൂല്യം 68.82 ലെത്തി. ബുധനാഴ്‌ച തുടക്കത്തില്‍ തന്നെ രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങി. ചൊവ്വാഴ്‌ച വിപണി അവസാനിക്കുമ്പോള്‍ രൂപ 66.24 എന്ന നിലയിലായിരുന്നു.
അതേസമയം രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. വന്‍ ഇടിവോടെ തന്നെയാണ് വിപണികള്‍ വ്യാപാരം തുടങ്ങിയത്. ഈ വര്‍ഷം ഇതുവരെ 17 ശതമാനത്തിന്റെ മൂല്യത്തകര്‍ച്ചയാണ് രൂപയ്‌ക്ക് നേരിടേണ്ടിവന്നത്.
ഡോളറിന്റെ ആവശ്യം കൂടിയതാണ് രൂപയുടെ മൂല്യം കുറയുന്നതിന്റെ പ്രധാന കാരണം. മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കൈക്കൊള്ളുന്ന നടപടികള്‍ ലക്ഷ്യം കാണാത്തതും മൂല്യച്യുതിക്ക് കാരണമായി. രൂപയുടെ മൂല്യത്തകര്‍ച്ച മറികടക്കുന്നതിന് ക്ഷമയോടെ കാത്തിരിക്കണമെന്നാണ് ധനമന്ത്രി പി.ചിദംബരം പറഞ്ഞത്.
https://www.facebook.com/Malayalivartha