ആഗോളമുതലാളിമാരെന്ന് അറിപ്പെടുന്ന ബ്രിട്ടണ്‍ ആഗോളപാപ്പരായി മാറുമോ? സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് ചരിത്രത്തില്‍ ഇടംനേടിയ ബ്രിട്ടണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നു, ഈ പോക്കുപോയാല്‍ ബ്രിട്ടണില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ വൈകാതെ പ്രഖ്യാപിക്കപ്പെടുമെന്ന് സൂചന...
ആഗോളമുതലാളിമാരെന്ന് അറിപ്പെടുന്ന ബ്രിട്ടണ്‍ ആഗോളപാപ്പരായി മാറുമോ ഇക്കൊല്ലം. നിലവിലെ സാഹചര്യത്തില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് ചരിത്രത്തില്‍ ഇടംനേടിയ ബ്രിട്ടണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഈ പോക്കുപോയാല്‍ ബ്രിട്ടണില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ വൈകാതെ പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.
പണപ്പെരുപ്പം 11 ശതമാനത്തിലേക്ക് കുത്തനെ ഉയര്‍ന്നതോടെ ബ്രിട്ടണ്‍ പണിമുടക്കിന്റെ രാജ്യമായിരിക്കുന്നു. ലഭിക്കുന്ന വേതനവും നിശ്ചയിക്കപ്പെട്ട വേതനവും ജീവിക്കാന്‍ തികയുന്നില്ലെന്നരിക്കെ ബ്രിട്ടണിലെ നഴ്‌സുമാര്‍ മുതല്‍ തൂപ്പുകാര്‍ വരെ മാസങ്ങളായി പ്രതിഷേധത്തിലാണ്.
കുടിയേറ്റക്കാരും അഭയാര്‍ഥികളും അനിയന്ത്രിതമായി കടന്നുചെന്നതോടെ ബ്രിട്ടണ്‍ ഇപ്പോള്‍ തൊഴിലും വേതനുവും നല്‍കാന്‍ ഗതിയില്ലാതെ വലയുകയാണ്. പണിമുടക്കുകളെ അടിച്ചമര്‍ത്താന്‍ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനക് പട്ടാളത്തെ ഇറക്കാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഈ പോക്ക് പോയാല്‍ ബ്രിട്ടന്റെയും അവരുടെ പൗണ്ടിന്റെയും ഗതി അധോഗതിയാകാന്‍ കാലമേറെ വേണ്ടിവരില്ല. ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ചരിത്രത്തിലാദ്യമായി നഴ്‌സുമാര്‍ കഴിഞ്ഞ മാസം പണിമുടക്കിയിരുന്നു.
സമരത്തെത്തുടര്‍ന്ന് യു.കെ.യിലെ ഒട്ടുമിക്ക ആശുപത്രികളിലേയും ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ തടസ്സപ്പെടുകയും ചെയ്തു. റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് യൂണിയന്റെ നേതൃത്വത്തില്‍ ഒരു ലക്ഷത്തോളം നഴ്‌സുമാര്‍ പണിമുടക്കിയതോടെ 76 സര്‍ക്കാര്‍ ആശുപത്രികളുടെയും ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്തു. സര്‍ക്കാര്‍ നല്‍കുന്ന വേതനത്തില്‍ നിന്ന് നികുതിയും വാടകയും കഴിഞ്ഞാല്‍ ജീവിക്കാന്‍ പണം തികയുന്നില്ലെന്ന നിവൃത്തികേടിയാണ് യുകെയിലെ ലക്ഷക്കണക്കിനായ തൊഴിലാളികള്‍.
നഴ്‌സുമാര്‍ മാത്രമല്ല റെയില്‍വെ തൊഴിലാളികളും പാസ് പോര്‍ട്ട് ജീവനക്കാരും സാങ്കേതിക വിഭാഗക്കാരുമൊക്കെ സമരമുഖത്താണ്. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്നു മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജനങ്ങളുടെ പലായനമുണ്ടാകാന്‍ സാധ്യതയേറെയാണ്.
എന്‍എച്ച്എസിന്റെ കീഴില്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന രീതിയാണ് ബ്രിട്ടനില്‍ നിലവിലുള്ളത്. ഏറെ വൈകാതെ സൗജന്യ ചികിത്സ എന്ന സേവനം ബ്രിട്ടണ്‍ നിറുത്തലാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്‌തേക്കാമെന്നാണ് സൂചനകള്‍. മാത്രമല്ല പെന്‍ഷന്‍ ഉള്‍പ്പെടെ സേവനങ്ങള്‍ വെട്ടിക്കുറക്കാനും സാധ്യതയേറെയാണ്.
ബ്രിട്ടണില്‍ നാണ്യപ്പെരുപ്പം 11 ശതമാനത്തിലേറെ ആയതിനാല്‍ ജീവിതച്ചെലവു വര്‍ധിച്ചുവെന്നും 19 ശതമാനം ശമ്പളവര്‍ധന വേണമെന്നുമാണ് നഴ്‌സുമാരുടെ ആവശ്യം. വരുമാനം ചെലവിനെക്കാള്‍ വര്‍ധിച്ചി സാഹചര്യത്തില്‍ യുകെയില്‍ റെയില്‍, പോസ്റ്റല്‍, വ്യോമഗതാഗത സര്‍വീസുകളിലും കഴിഞ്ഞ മാസങ്ങളില്‍ പണിമുടക്ക് നടന്നിരുന്നു. സേവനമേഖലകള്‍ ഒന്നൊന്നായി തടസ്സപ്പെടുമ്പോള്‍ ജനത്തിന്റെ പ്രതികരണം എന്താകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. വേതനവര്‍ധന ആവശ്യപ്പെട്ട് ബ്രിട്ടനിലെ നാല്‍പ്പതിനായിരത്തോളം റെയില്‍വേ- റോഡ് ഗതാഗത ജീവനക്കാരാണ് ഈയിടെ പണിമുടക്കിയത്. ഊര്‍ജമേഖലയിലെ ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തപാല്‍ജീവനക്കാരും സര്‍വകലാശാല അധ്യാപകരും നിലവില്‍ സമരത്തിലാണ്.
ബ്രിട്ടനില്‍ ജീവിതച്ചെലവ് കുതിച്ചുയരുന്നതിനാല്‍ അതിന് ആനുപാതികമായി വേതന വര്‍ധന അനുവദിക്കണമെന്നും തൊഴില്‍സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ദേശവ്യാപകമായ സമരം.
മിക്ക മേഖലകളിലും സമരം വ്യാപിച്ചതോടെ ബ്രിട്ടനിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ അവശ്യസര്‍വീസുകളുള്‍പ്പെടെ തടസപ്പെട്ട് ദുരിതത്തിലായിരിക്കയാണ്. പണിമുടക്കുന്ന തൊഴിലാളികള്‍ക്കു പകരം 1200 സൈനികരെ അവശ്യ സര്‍വീസുകളില്‍ നിയോഗിക്കാനാണ് ഗവണ്‍മെന്റ് തീരുമാനം. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പണിമുടക്കിയ പശ്ചാത്തലത്തില്‍ അവര്‍ക്ക് പകരവും സൈന്യത്തെ നിയോഗിക്കാനാണ് നീക്കം.
റെയില്‍വേ തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അതിര്‍ത്തിരക്ഷാജീവനക്കാര്‍ എന്നിവരും പ്രതിഷേധത്തിലാണ്. ജനജീവിതം ദുസ്സഹമാക്കി സമരം നടത്തുന്ന ട്രേഡ് യൂണിയനുകളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അപലപിക്കുകയും ചെയ്തു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള വാഗ്ദാനം നല്‍കിയിട്ടും തൊഴിലാളികള്‍ വര്‍ഗയുദ്ധവുമായി മുന്നോട്ടുപോവുകയാണെന്ന് ദ സണ്‍ ഓണ്‍ സണ്‍ഡേയില്‍ എഴുതിയ ലേഖനത്തില്‍ സുനക് പറഞ്ഞു.
ബ്രിട്ടനില്‍ ക്രിസ്മസ് കാലത്തെ സമരം പൊളിക്കാന്‍ അടിയന്തരാവസ്ഥ പ്രയോഗിക്കാന്‍ പ്രധാനമന്ത്രി ഋഷി സുനക് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടനെ സ്തംഭിപ്പിക്കാനുള്ള യൂണിയനുകളുടെ സംഘടിത നീക്കം തടസ്സപ്പെടുത്താന്‍ കൂടുതല്‍ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സുനകിന്റെ ഓഫിസ് മന്ത്രിമാരോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
റെയില്‍വെ പോലുള്ള സുപ്രധാന മേഖലകളിലുള്‍പ്പടെ സമര ദിനങ്ങളിലും സേവനങ്ങള്‍ ഉറപ്പാക്കാന്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിരുന്നു. സമരം ചെയ്യുന്നവര്‍ക്ക് പകരം ഏജന്‍സി ജോലിക്കാരെ ഉപയോഗിക്കാനുള്ള പാക്കേജും ഇതില്‍ ഉള്‍പ്പെടും. ഇത് സമരക്കാരെ സ്ഥിരമായി നീക്കി പകരം ആളെ നിയോഗിക്കാന്‍ മേധാവികള്‍ തയാറാകുന്ന അവസ്ഥ ഉണ്ടാക്കിയേക്കും. സമരവിരുദ്ധ ബില്ലുമായി നഴ്‌സിംഗ്, റെയില്‍, പോസ്റ്റല്‍ യൂണിയനുകളോട് ഏറ്റുമുട്ടാനാണ് സര്‍ക്കാരിന്റെ നിലവിലെ നീക്കം.
നയങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും പ്രധാനമന്ത്രി വിവിധ ബദല്‍ മാര്‍ഗങ്ങള്‍ പഠിച്ച് വരികയാണെന്നാണ് അദ്ദേഹത്തിന്റെ ഓഫിസുമായി ബന്ധപ്പെട്ട സ്ഥിരീകരണം. പിസിഎസ് യൂണിയന്‍ പണിമുടക്കുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ 600 സൈനികര്‍ക്ക് ഇമിഗ്രേഷന്‍ ജോലികള്‍ക്കും മറ്റുമായി പരിശീലനം നല്‍കുന്നുണ്ട്. ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും ഓടിക്കാന്‍ സൈന്യത്തെ ഉപയോഗിക്കാനും ഒരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയും സമരകോലാഹലങ്ങളും ആ രാജ്യത്തെ എവിടെയെത്തികുന്നമെന്നാണ് കാത്തിരിന്നു കാണേണ്ടത്.
https://www.facebook.com/Malayalivartha