ഇനി നേട്ടം കൊയ്യാൻ പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കാം: എസ് ബി ഐയെക്കാൾ കൂടുതൽ പലിശ
ബാങ്കില്‍ ഫിക്‌സഡ് നിക്ഷേപമിട്ടാല്‍ ഒന്നും പേടിക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിശ്വാസം. പക്ഷേ, രാജ്യത്തെ പണപ്പെരുപ്പത്തിനനുസരിച്ചാണ് അടിസ്ഥാന നിരക്കുകള്‍ ഉണ്ടാവുകയെന്ന കാര്യം നമ്മളോർക്കാറില്ല .. പലിശ നിരക്കുകള്‍ ഒരിക്കലും പണപ്പെരുപ്പനിരക്കിന് മുകളിലേക്ക് കയറാറില്ലെന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെ പണം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അതിനുള്ള വാല്യു നിക്ഷേപിക്കുമ്പോഴുള്ളതിനേക്കാള്‍ കുറവായിരിക്കും. ഉദാഹരണത്തിന് 5000 രൂപ അഞ്ചു വര്‍ഷത്തേക്ക് നിക്ഷേപിക്കുന്ന ഒരാള്‍ക്ക് അഞ്ചു വര്‍ഷം കഴിഞ്ഞ് 10000 രൂപ കിട്ടിയാലും അതിന്റെ മൂല്യം നിക്ഷേപിക്കുമ്പോഴുള്ള അയ്യായിരത്തിനു താഴെയായിരിക്കും.
അപ്പോൾ പിന്നെ നമ്മൾ നോക്കേണ്ടത് എവിടെയാണ് നിക്ഷേപത്തിന് കൂടുതൽ പൈസ ലഭിക്കുന്നത് എന്നാണ്. ഒപ്പം സുരക്ഷിതത്വവും തീർച്ചയായും നോക്കണം . വിശ്വാസ്യത ഇല്ലാത്ത ചിട്ടിക്കമ്പനികളിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് കുറഞ്ഞത് നാലുവട്ടമെങ്കിലും ചിന്തിക്കണം .സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ പ്രവീണ്‍ റാണ ആവര്‍ത്തിച്ചു പറഞ്ഞത് പോലെ ഒരു രൂപ= 100 ഡോളര്‍ ആക്കുമെന്നു പറയുന്നത് കേട്ട് ഇറങ്ങിത്തിരിക്കരുത്. നിക്ഷേപങ്ങളില്‍ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കാൻ പൊതുമേഖലാ ബാങ്കുകളോ സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങളോ തിരഞ്ഞെടുക്കണം. കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്നതിനാല്‍ നിക്ഷേപിക്കുന്ന പണത്തിന് പൂര്‍ണ സുരക്ഷിതത്വം ഇവിടെ ലഭിക്കും.
ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് പലിശ നിരക്കില്‍ ഏറ്റവും ലാഭമുണ്ടാകുന്നത് ഇപ്പോൾ പോസ്റ്റ് ഓഫീസ് നിക്ഷേപമാണ് . ഇതിനായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീമുകളുടെയും പലിശ നിരക്കുകള്‍ പരിശോധിക്കാം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്ന പരമാവധി നിരക്ക് 6.75 ശതമാനമാണ്. മൂന്ന് വര്‍ഷത്തേക്കുള്ള നിരക്കാണിത്. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം പലിശ ലഭിക്കും. പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഇപ്പോൾ ഉയര്‍ത്തിയിട്ടുണ്ട് . ഇതോടെ പല നിക്ഷേപങ്ങള്‍ക്കും പലിശ ബാങ്കുകളേക്കാള്‍ ഉയര്‍ന്നു.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം, പോസ്റ്റ് ഓഫീസ് നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണ്. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയാണ് കാലാവധി. 1 വര്‍ഷത്തേക്ക് 6.6 ശതമാനം പലിശ ലഭിക്കും. 2 വര്‍ഷത്തേക്ക് 6.8 ശതമാനം പലിശയും 3 വര്‍ഷത്തേക്ക് 6.9 ശതമാനം പലിശയും ലഭിക്കും.
ഇത് എസ ബി ഐ യിൽ 6.75 ശതമാനമാണ്. പോസ്‌റ്റോഫീസിൽ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ 7 ശതമാനമാണ് പലിശ നിരക്ക്. പോസ്റ്റ് ഓഫീസില്‍ നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്കും മറ്റുള്ളവർക്കും ഒരേ പലിശ നിരക്കാണ് ലഭിക്കുന്നത്. എസ്ബിഐയില്‍ സ്ഥിര നിക്ഷേപമിടുന്ന സാധാരണക്കാരന് അതിനേക്കാള്‍ മികച്ച പലിശ പോസ്റ്റ് ഓഫീസില്‍ ലഭിക്കുമെന്നാണ് ഇത് കാണിക്കുന്നത്. എസ ബി യിൽ അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനം പലിശ ലഭിക്കും.
അതെ സമയം എസ്ബിഐയേക്കാള്‍ പലിശ മുതിര്‍ന്ന പൗരനാമാര്‍ക്ക് നല്‍കുന്നൊരു സ്‌കീമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. 5 വര്‍ഷത്തേക്കുള്ള ഈ സ്ഥിര വരുമാന പദ്ധതിയില്‍ 8 ശതമാനം പലിശ ലഭിക്കും. 60 വയസ് കഴിഞ്ഞവര്‍ക്കാണ് ചേരാന്‍ സാധിക്കുക. 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. മൂന്നു മാസം കൂടുമ്പോൾ പലിശ ലഭിക്കുകയും ചെയ്യും. എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പരമാവധി പലിശ 7.25 ശതമാനമാണ്.
അങ്ങനെ വരുമ്പോഴും ലാഭം പോസ്റ്റ് ഓഫീസിൽ തന്നെ. 5 വര്‍ഷത്തേക്ക് എസ്ബിഐയേക്കാള്‍ പലിശ നല്‍കുന്ന മറ്റൊരു നിക്ഷേപമാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. 7 ശതമാനം പലിശ നല്‍കുന്നു. 10 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകുന്ന കിസാന്‍ വികാസ് പത്രയ്ക്ക് 7.2 ശതമാനം പലിശ പോസ്റ്റ് ഓഫീസ് നല്‍കുന്നുണ്ട്. ചെറിയ തുക മുതൽ നിക്ഷേപം ആരംഭിക്കാമെന്നതാണ് ഇവയുടെ പ്രത്യേകത. 10 വർഷത്തേക്ക് 7.2 ശതമാനം പലിശ എസ്ബിഐയിൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കില്ല.
ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസിൽ ലഘു സമ്പാദ്യ പദ്ധതികളുടെ നിരക്കുകള്‍ പല കാലയളവുകളിലും തുല്യമോ അല്പം കൂടുതലണോ ആണ്. ഉദാഹരണത്തിന്, ലഘു സമ്പാദ്യ പദ്ധതികളുടെ കാര്യത്തില്‍ 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 7 ശതമാനമാണ് പലിശ നിരക്ക്. ബാങ്കിലും ഇതേ കാലയളവിൽ 7 ശതമാനമാണ് പലിശ ലഭിക്കുന്നത്. പോസ്റ്റ് ഓഫീസ് സ്കീമുകൾക്ക് ഇന്ത്യൻ ഗവൺമെന്റിന്റെ പിന്തുണയുണ്ട്.
ഇത് നിങ്ങളുടെ നിക്ഷേപത്തിന് ആദായം ഉറപ്പ് നൽകുന്നു എന്ന് മാത്രമല്ല, ഈ സ്കീമുകളെ സെക്ഷൻ 80 സി പ്രകാരംനികുതി ഇളവുമുണ്ട് സുകന്യ സമൃദ്ധി യോജന സ്കീം പെൺകുട്ടികൾക്കായി പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക പദ്ധതിയാണ്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ‘ബേട്ടി ബച്ചാവോ, ബേഠി പഠാവോ’ കാമ്പെയ്‌നിന് കീഴിലാണ് ഇത് വരുന്നത്. ഇപ്പോഴത്തെ അസ്ഥയിൽ ബാങ്കിൽ നിക്ഷേപിക്കുന്നതിനേക്കാൾ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് സ്കീമുകൾ തന്നെയാണ് കൂടുതൽ സുരക്ഷിതം.
https://www.facebook.com/Malayalivartha